09 May 2024 Thursday

ആദ്യം കൂട്ടുകാരിയെ പീഡിപ്പിച്ചു, പിന്നെ പ്ലസ് ടു വിദ്യാർഥിനിയെയും: 22കാരന്‍ പിടിയിൽ

ckmnews



മലപ്പുറം: മേലാറ്റൂരിൽ സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട 16 കാരിയായ പ്ലസ് ടു വിദ്യാർഥിയെ പ്രണയം നടിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ യുവാവിനെ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തു. കാപ്പ് തേലക്കാട് സ്വദേശി പാണംപുഴി ഹൗസിൽ മുബഷിറിനെയാണ് (22) മേലാറ്റൂർ പൊലീസ് പിടികൂടിയത്. കുട്ടി സ്‌കൂളിൽ വിവരം അറിയിക്കുകയും തുടർന്ന് വീട്ടുകാർ മുഖേന പൊലീസില്‍ പരാതി നൽകുകയായിരുന്നു.


2022 ജനുവരിയിൽ നിലവിലെ ഇരയുടെ കൂട്ടുകാരിയെ പീഡിപ്പിച്ച സംഭവത്തിലും മുബഷിറിനെതിരെ സമാനമായ മറ്റൊരു കേസുണ്ട്. ഇതിൽ റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് 16കാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്. പ്രതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു. എസ് എച്ച് ഒ. കെ ആർ രഞ്ജിത്, എസ് ഐ ഗിരീഷ്‌കുമാർ,സി പിഒമാരായ ഐ പി രാജേഷ്, സുരേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.