09 May 2024 Thursday

ഇൻസ്റ്റാഗ്രാം പ്രണയം:പെൺകുട്ടിയെ കാണാൻ യുപി സ്വദേശി മലപ്പുറത്തെത്തി 16കാരിയുമായി ട്രെയിനിൽ മടങ്ങുന്നതിനിടെ പിടിയിൽ

ckmnews

ഇൻസ്റ്റാഗ്രാം പ്രണയം:പെൺകുട്ടിയെ കാണാൻ യുപി സ്വദേശി മലപ്പുറത്തെത്തി

16കാരിയുമായി ട്രെയിനിൽ മടങ്ങുന്നതിനിടെ പിടിയിൽ

മലപ്പുറം:ഇൻസ്റ്റാഗ്രാമിലൂടെ പ്രണയത്തിലായ കാമുകിയെത്തേടി ഉത്തർപ്രദേശ് സ്വദേശിയായ പതിനെട്ടുകാരൻ മലപ്പുറത്തെത്തി. കരുവാരക്കുണ്ടിലെ പതിനാറുകാരിയെ കൂട്ടി ട്രെയിനിൽ ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെ ഇരുവരെയും പൊലീസ് പിടികൂടി.


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് ഉത്തർപ്രദേശ് പക്ബാര അംറോഹ അമേര ചൗദർപുർ മുഹമ്മദ് നവേദിനെ പോക്സോ വകുപ്പ് ചുമത്തി കോ‌ടതി റിമാൻഡ് ചെയ്തു