09 May 2024 Thursday

പെരുമ്പാവൂരിൽ വേസ്റ്റ് കുഴിയിൽ വീണ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

ckmnews

പെരുമ്പാവൂര്‍ : പെരുമ്പാവൂരിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം. കുറ്റിപ്പാടത്തെ പ്ലൈവുഡ് കമ്പനിയിലെ വേസ്റ്റ് കുഴിയിൽ വീണാണ് മരണം. വെസ്റ്റ് ബംഗാൾ സ്വദേശി ഹുനൂബയുടെ നാലു വയസ്സുള്ള മകൾ അസ്മിനിയാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. കുറ്റിപ്പാടം സ്വദേശി ശിഹാബിന്റെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് കമ്പനിയിലാണ് അപകടം സംഭവിച്ചത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിയിലേക്ക് മാറ്റി. 


കുഴിയിൽ വേനൽ മരണം തുടർക്കഥയാകുന്ന അവസ്ഥയാണ് കേരളത്തിൽ. ഈ മാസം രണ്ടാം തിയതിയാണ് കൊച്ചിയിൽ വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചത്. വാട്ടർ അതോറിറ്റി പൈപ്പ് മാറ്റാനായി എടുത്ത കുഴിയിൽ ഇരുചക്രവാഹനം വീണാണ് അപകടം നടന്നത്.