26 April 2024 Friday

പാൻകാർഡ് തിരിച്ചറിയൽ രേഖയാക്കും, ഗരീബ് കല്യാൺ അന്ന യോജന തുടരും

ckmnews

ദില്ലി: എല്ലാ സർക്കാർ സ്ഥാപനങ്ങളും പാൻകാര്‍ഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും ഗുണം ലഭിക്കത്തക്ക വിധം പിഎം ഗരീബ് കല്യാൺയോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്ത്രി നിർമല സീതാ രാമൻ. ഇതിനായുള്ള 2 ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രം വഹിക്കും. 5 കിലോ ഭക്ഷ്യധാന്യം 81കോടി ജനങ്ങൾക്ക് മാസംതോറും കിട്ടും.