26 April 2024 Friday

താമരശ്ശേരി ചുരം വ്യൂ പോയിൻ്റിൽ നിന്ന് വിനോദ സഞ്ചാരി താഴേക്ക് വീണു

ckmnews

താമരശ്ശേരി : താമരശ്ശേരി ചുരം വ്യൂ പോയിൻ്റിൽ നിന്ന് വിനോദ സഞ്ചാരി താഴേക്ക് വീണു. ഒൻപതാം വളവിലെ വ്യൂ പോയിൻ്റിലാണ് അപകടം നടന്നത്. കൽപ്പറ്റ ഫയർ ഫോഴ്സ് എത്തി സഞ്ചാരിയെ രക്ഷപ്പെടുത്തി.


മലപ്പുറം സ്വദേശി അയമുവാണ് അപകടത്തിൽ പെട്ടത്. ഇയാളെ പരുക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.