Wayanad
വയനാട് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു

വയനാട് : കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് (50) എന്ന സാലുവാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് കൃഷിയിടത്തിൽ വെച്ച് തോമസിനെ കടുവ ആക്രമിക്കുന്നത്. കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. പ്രാഥമിക ചികിത്സ നൽകിയശേഷം തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാകുകയും മരണപ്പെടുകയുമായിരുന്നു. കർഷകന്റെ മരണത്തെ തുടർന്ന് പ്രദേശത്ത് വനംവകുപ്പിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.