26 April 2024 Friday

അടുത്ത 48 മണിക്കൂർകൂടി ഉത്തരേന്ത്യയിൽ അതികഠിന ശൈത്യം തുടരും: കാലാവസ്ഥാ വകുപ്പ്

ckmnews

അടുത്ത 48 മണിക്കൂർകൂടി ഉത്തരേന്ത്യയിൽ അതികഠിന ശൈത്യം തുടരും: കാലാവസ്ഥാ വകുപ്പ്


ന്യൂഡൽഹി∙ നാല് സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹി, യുപി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്. രാജസ്ഥാനിലും ബിഹാറിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിൽ ഉത്തരേന്ത്യയിൽ അതികഠിന ശൈത്യം തുടരുമെന്നാണ് പ്രവചനം.


അവസാന 24 മണിക്കൂറിൽ ഡൽഹിയിൽ താപനില 2.2 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ജമ്മു കശ്മീരിലെയും പല മലനിരകളെ വച്ചു നോക്കുമ്പോൾ വളരെ താഴ്ന്ന താപനിലയായിരുന്നു അതെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച ഡൽഹിയിൽ ചില പ്രദേശങ്ങളിൽ താപനില 1.5 ഡിഗ്രി വരെയയാിര കുറ‍ഞ്ഞിരുന്നു. ഹരിയാനയിലെ ഹിസാറിൽ താപനില 1.4 ‍‍ഡിഗ്രിയായി കുറഞ്ഞിരുന്നു.