26 April 2024 Friday

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ckmnews

കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. പയ്യന്നൂർ നിയോജകമണ്ഡലം സെക്രട്ടറി സുനീഷ് തായത്തുവയലിനെയാണ് പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്.


പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് കുട്ടിയുടെ രക്ഷിതാവാണ് പോലീസിൽ പരാതി നൽകിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട രക്ഷിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തിങ്കളാഴ്ച രാത്രി തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.