26 April 2024 Friday

മദ്യം കയറ്റിവന്ന ലോറി ഇടിച്ചു, റോഡില്‍ വീണ കുപ്പികള്‍ നാട്ടുകാര്‍ കൊണ്ടുപോയി

ckmnews

കോഴിക്കോട്: ഫറോക് പഴയ പാലത്തിൽ മദ്യം കയറ്റി വന്ന ലോറി ഇടിച്ച് അപകടം. മദ്യകുപ്പികൾ റോഡിൽ വീണു. ലോറി നിർത്താതെ പോയി. മദ്യ കുപ്പികൾ നാട്ടുകാർ കൊണ്ടുപോയി. അവശേഷിച്ച മദ്യ കുപ്പികൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ലോറിയെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ശേഖരിക്കുകയാണ്