27 April 2024 Saturday

എസ്ബിഐ ഫിക്‌സഡ് ഡെപ്പോസിറ്റ് നിരക്കുകൾ ഉയർത്തി

ckmnews

എസ്ബിഐ ഫിക്‌സഡ് ഡെപ്പോസിറ്റ് നിരക്കുകൾ ഉയർത്തി. രണ്ട് കോടി വരെയുള്ള നിക്ഷേപങ്ങൾക്കാണ് പുതുക്കിയ നിരക്ക് ബാധകമാകുകഇതോടെ ഏഴ് മുതൽ 45 ദിവസം വരെയുള്ള എഫ്ഡികളുടെ പലിശ 3% വും, 46-179 ദിവസത്തേത് 4.5 ശതമാനവും, 180-210 ദിവസവം വരെ കാലാവധിയിലുള്ള എഫ്ഡികൾക്ക് 5.25 ശതമാനവും പലിശ ലഭിക്കും. 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള ദിവസങ്ങൾക്ക് 5.75 പലിശ ആയി.ഒരു വർഷത്തിനും രണ്ട് വർഷത്തിനും മധ്യയുള്ള നിക്ഷേപങ്ങൾക്ക് 6.75 ശതമാനവും, മൂന്ന് വർഷത്തിൽ താഴെയുള്ളവയ്ക്ക് 6.75% വും, അഞ്ച് വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6.25%, പത്ത് വർഷം വരെയുള്ളവയ്ക്ക് 6.25 ശതമാനം പലിശയും ലഭിക്കും.