27 April 2024 Saturday

‘കേരളത്തിന് അനുവദിച്ച ഭക്ഷ്യധാന്യം സൗജന്യമല്ല, പണം നല്‍കാമെന്ന് പറഞ്ഞിരുന്നു, ഇപ്പോള്‍ മാറ്റിപ്പറയുന്നു’:കേന്ദ്രം

ckmnews

പ്രളയകാലത്തെ ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്രം. കേരളം പണം നല്‍കാമെന്ന ഉറപ്പിലാണ് ഭക്ഷ്യധാന്യം അനുവദിച്ചത്. കേരളം ഇപ്പോള്‍ മാറ്റിപ്പറയുന്നുവെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. പണം വാങ്ങുന്നതില്‍ അസ്വഭാവികതയില്ലെന്നും കേന്ദ്രം വിശദീകരിച്ചു.പ്രകൃതി ദുരന്തങ്ങൾക്ക് കേന്ദ്രം നൽകുന്ന തുക കൃത്യമായി വിനിയോഗിക്കണം.


ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിൽ സർക്കാർ പരാജയമെന്നും അദ്ദേഹം പറഞ്ഞു. പ്രളയ കാലത്ത് അനുവദിച്ച അരി സൗജന്യമല്ലെന്ന് നേരത്തെയും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. 2018 ലെ പ്രളയകാലത്ത് 89,540 ടൺ അരി ഉൾപ്പെടെയുള്ള സാധനങ്ങളാണ് പ്രളയകാലത്ത് കേന്ദ്രം കേരളത്തിന് അനുവദിച്ചത്. ഭക്ഷ്യധാന്യം സൗജന്യമാണെന്ന് അറിയിച്ച കേന്ദ്രസർക്കാർ പിന്നീട് നിലപാട് മാറ്റുകയായിരുന്നു.