22 February 2024 Thursday

ഗ്രാനൈറ്റ് മറിഞ്ഞുവീണ് തൊഴിലാളികള്‍ അടിയില്‍പ്പെട്ടു, 2 പേര്‍ക്ക് ദാരുണാന്ത്യം

ckmnews

ഇടുക്കി: നെടുങ്കണ്ടം മയിലാടുംപാറ ആട്ടുപാറയിൽ ഗ്രാനൈറ്റ് വീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഗ്രാനൈറ്റ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം. ഗ്രാനൈറ്റ് മറിഞ്ഞുവീണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സ്വകാര്യ എസ്റ്റേറ്റിലേക്കാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്. വൈകിട്ട് നാലുമണിയോടുകൂടിയാണ് അപകടം.