08 May 2024 Wednesday

തൃശ്ശൂരില്‍ ഓണ്‍ലൈന്‍ ടിക്കറ്റിന് പകരം വാട്ട്‌സ് ആപ്പ് ബുക്കിങ്; തിയേറ്ററുടമയ്ക്ക് വിലക്ക്

ckmnews

തൃശ്ശൂർ: ഇടനിലക്കാരില്ലാതെ പ്രേക്ഷകർക്ക് സിനിമ ടിക്കറ്റ് എടുക്കാൻ വാട്‌സ്ആപ്പ് ബുക്കിം​ഗ് ആരംഭിച്ച തിയറ്റർ ഉടമയ്ക്ക് വിലക്ക്. തൃശ്ശൂരിലെ ഗിരിജ തിയറ്ററിനെയാണ് മുന്നറിയിപ്പ് ഒന്നും നൽകാതെ ഓൺലൈൻ ബുക്കിം​ഗ് ബുക്കിങ് സൈറ്റുകൾ പുറത്താക്കിയത്. എന്നാൽ ഒരു രൂപ പോലും കമ്മീഷൻ വാങ്ങാതെയാണ് തങ്ങൾ ബുക്കിം​ഗ് നടത്തുന്നതെന്നും ഓൺലൈൻ ബുക്കിംഗ് സൈറ്റുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്നുമാണ് തിയറ്റർ ഉടമ ഡോ. ഗിരിജയുടെ നിലപാട്. 


തിയറ്റർ ഉടമകളിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് ഡോ. ഗിരിജ. ശക്തമായ നിലപാടുകളുടെ പേരിലും വ്യാജ പ്രചരണങ്ങളെ അതിജീവിച്ചതിന്റെ പേരിലും മുൻപും ​ഗിരിജ തിയറ്റർ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. നേരത്തെ കുറുപ്പ് എന്ന സിനിമ പ്രദർശിപ്പിച്ച തന്റെ തിയറ്ററിന്റെ പേരിൽ പുറത്തുവന്ന വ്യാജ പ്രചരണങ്ങളില്‍ പ്രതികരണവുമായി ​ഗിരിജ രം​ഗത്തെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.