26 April 2024 Friday

യുവതിയുടെ ആത്മഹത്യ; പ്രേരണാ കുറ്റത്തിന് എക്സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ckmnews

യുവതിയുടെ ആത്മഹത്യ; പ്രേരണാ കുറ്റത്തിന് എക്സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ 


മലപ്പുറം: ഭാര്യയുടെ ആത്മഹത്യയിൽ സിവിൽ എക്സൈസ് ഓഫീസറായ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി ജിൻസിയുടെ ആത്മഹത്യയിലാണ് ഭർത്താവ് അലക്സ് അലോഷ്യസ് അറസ്റ്റിലായത്.



കഴിഞ്ഞ മാസം 15-നാണ് മലപ്പുറം ചെമ്മങ്കടവിലെ വാടക ക്വാർട്ടേഴ്സിൽ ജിൻസി തൂങ്ങി മരിച്ചത്. ഭർത്താവിന്റെ ഉപദ്രവം കാരണമാണ് ഇവർ ആത്മഹത്യ ചെയ്യതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അലക്സ് ഭാര്യയെ നിരന്തരം പീഡിപ്പിക്കുമായിരുന്നെന്ന് ജിൻസിയുടെ ഫോണും ഡയറിയുക്കുറിപ്പുകളും പരിശോധിച്ചതിൽനിന്ന് പോലീസ് കണ്ടെത്തി. ഇയാളെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.


ഇരുവരും കൊല്ലം ചവറ സ്വദേശികളാണ്. മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ആണ് അലക്സ്. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.