11 May 2024 Saturday

ഫിഫവേള്‍ഡ്കപ്പ് 2022: പ്രൗഢി വിടാതെ ചാമ്പ്യന്മാര്‍; ഓസീസിനെതിരെ 4-1ന് ജയം

ckmnews

ദോഹ: ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ തോറ്റു തുടങ്ങുന്ന സമീപകാല പതിവ് ഫ്രാന്‍സ് തെറ്റിച്ചു. ഓസ്ട്രേലിയക്കെതിരെ ലീഡ് വഴങ്ങിയിട്ടും തിരിച്ചടിച്ച ഫ്രാന്‍സ് വമ്പന്‍ ജയത്തോടെ ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടം തുടങ്ങി. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്‍റെ വിജയം. ഒളിവര്‍ ജിറൂഡ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ റാബിയോട്ടും എംബാപ്പെയുമാണ് ഫ്രാന്‍സിന്‍റെ ഗോള്‍ പട്ടിക തികച്ചത്. ഗുഡ്‌വിനാണ് ഓസീസിനായി ഫ്രഞ്ച് വല കുലുക്കിയത്.