08 May 2024 Wednesday

വിദ്യാർത്ഥികളുടെ കാർ അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്

ckmnews

എറണാംകുളം : എറണാകുളത്ത് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് ഒരാൾ മരിച്ചു. 3 പേർക്ക് പരുക്കേറ്റു. പുത്തൻകുരിശ് സ്വദേശി ആയൂഷ് ഗോപിയാണ് മരിച്ചത്.


മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ മൂവാറ്റുപുഴ ഹോസ്റ്റൽ പടിയിൽ ഇന്ന് രാവിലെ 9.30നാണ് അപകടം ഉണ്ടായത്. തൊടുപുഴ അൽ അസ്ഹർ കോളജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് മറിഞ്ഞത്.