27 April 2024 Saturday

സ്ത്രീയ്ക്കെതിരെ ലൈംഗികാക്രമണം;പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

ckmnews

സ്ത്രീയ്ക്കെതിരെ ലൈംഗികാക്രമണം;പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്


തിരുവനന്തപുരം മ്യൂസിയം വളപ്പില്‍  പ്രഭാതസവാരിക്കിടെ സ്ത്രീയെ ലൈംഗികാക്രമണം നടത്തിയ പ്രതിയെ നാലുനാൾ പിന്നിട്ടിട്ടും പിടികൂടാൻ കഴിയാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞ ദിവസം തയ്യാറാക്കിയ രേഖാചിത്രവും ഉപയോഗിച്ചുള്ള അന്വേഷണം കാര്യമായ പുരോഗതിയില്ലാതെ നിൽക്കുകയാണ്. അതേസമയം  പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു.ആക്രമണത്തിനുശേഷം പ്രതി നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത് .കുറവന്‍കോണത്തെ വീട്ടില്‍ക്കയറിയതും ഒരാള്‍ തന്നെയെന്നാണ് നിഗമനം