26 April 2024 Friday

ഗവർണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ല; പി.കെ കുഞ്ഞാലിക്കുട്ടി

ckmnews

ഗവർണറുടെ എല്ലാ നിലപാടുകളും മുസ്ലിം ലീഗ് അംഗീകരിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് നിലപാടില്‍ മാറ്റമില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർവകലാശാലകളിൽ ഇടത് സർക്കാരിന്റെ ഇടപെടലുകളെ ജനാധിപത്യപരമായി എതിർക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 


ഗവർണറോടുള്ള നിലപാട് വിഷയാധിഷ്ടിതമാണ്. പ്രതിപക്ഷ നേതാവും ഗവര്‍ണറുടെ നിലപാടുകളെ വിമര്‍ശിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനാധിപത്യ മാർഗത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കും.