26 April 2024 Friday

സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ

ckmnews

സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ


കൊച്ചി: എറണാകുളത്ത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ. 10 പവൻ സ്വർണ്ണമാണ് ഇയാൾ മോഷ്ടിച്ചത്. ഞാറക്കൽ സ്വദേശി നടേശന്റെ വീട്ടിലാണ് കവർച്ച നടന്നത്.


സിറ്റി എ.ആർ ക്യാമ്പിലെ അമൽ ദേവാണ് കേസില്‍ അറസ്റ്റിലായത്. പരാതിക്കാരന്റെ മകന്റെ ഭാര്യയുടെ സ്വർണ്ണമാണ് പ്രതി കവർച്ച ചെയ്തത്.പ്രതിയായ പോലീസുകാരന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.