26 April 2024 Friday

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആരാധകർക്ക് പ്രവേശനം ഉണ്ടാവില്ല.

ckmnews

പ്രീസീസൺ പോരിൽ നാളെ കേരള ബ്ലാസ്റ്റേഴ്സ് ഐലീഗ് ക്ലബായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സിയെ നേരിടും. ഒക്ടോബർ ഏഴിന് ഐഎസ്എൽ ആരംഭിക്കാനിരിക്കെ ബ്ലാസ്റ്റേഴ്സിൻ്റെ അവസാന പ്രീസീസൺ മത്സരമാവും ഇത്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആരാധകർക്ക് പ്രവേശനം ഉണ്ടാവില്ല. ഇതുവരെ കളിച്ച സൗഹൃദ മത്സരങ്ങളൊക്കെ കൊച്ചി പനമ്പള്ളി നഗറിൽ വച്ചായിരുന്നു. പ്രീസീസണിൽ ആകെ നാല് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് നാലിലും വിജയിച്ചിരുന്നു. ഒക്ടോബർ ഏഴിനാണ് ഐഎസ്എൽ ആരംഭിക്കുക