26 April 2024 Friday

കോളേജ് വിദ്യാർത്ഥിനിയെ ഊബര്‍ ഓട്ടോ ഡ്രൈവർ കടന്നുപിടിച്ചു, പീഡന ശ്രമം; ഫോട്ടോ ട്വീറ്റ് ചെയ്ത് യുവതി

ckmnews

ചെന്നൈ: ചെന്നൈയില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ പീഡന ശ്രമം. ഞായറാഴ്ച രാത്രിയാണ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ഊബര്‍  ഓട്ടോ ഡ്രൈവര്‍ ലൈംഗിക അതിക്രമം നടത്തിയത്. പെണ്‍കുട്ടി സംഭവം ട്വിറ്റ് ചെയ്തതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്. സുഹൃത്തിനൊപ്പം നഗരത്തിലെത്തിയ ശേഷം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് അതിക്രമം നടന്നതെന്ന് ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ യുവതി പറയുന്നു.


'ഞാനും സുഹൃത്തും ഹോട്ടലിലേക്ക് മടങ്ങുമ്പോൾ ആണ് സംഭവം. യുവതി താമസിക്കുന്ന ഐബിസ് ഒഎംആർ ഹോട്ടലിന് സമീപത്ത് വച്ചാണ് അതിക്രമം നടന്നത്.  ഹോട്ടിലിന് മുന്നില്‍ വാഹനം നിര്‍ത്തി യുവതി ഇറങ്ങിയതോടെ സെൽവം എന്ന യൂബർ ഓട്ടോ ഡ്രൈവർ  കയറിപ്പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. പേടിച്ച് ഓട്ടോയിലെ അലാറം അമര്‍ത്തിയതോടെ ഓട്ടോ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു',  തമിഴ്‌നാട് പോലീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ യുവതി വ്യക്തമാക്കി. ഓട്ടോറിക്ഷയുടെ ഫോട്ടോ സഹിതമായിരുന്നു ട്വീറ്റ്.