08 May 2024 Wednesday

അല്‍പം കൂടി സമയം വേണം; പോലീസിന് മുന്നില്‍ ഹാജരാകാതെ ശ്രീനാഥ് ഭാസി

ckmnews

അല്‍പം കൂടി സമയം വേണം; പോലീസിന് മുന്നില്‍ ഹാജരാകാതെ ശ്രീനാഥ് ഭാസി



കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ഇന്ന് ഹാജരാകില്ല. അല്‍പ്പം കൂടി സമയം അനുവദിച്ച് നല്‍കണമെന്നാണ് നടന്റെ ആവശ്യം. എന്നാല്‍ നാളെ ഹാജരാകണമെന്നാണ് പോലീസ് നിര്‍ദ്ദേശിച്ചത്.


സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഒരു ഓണ്‍ലൈന്‍ ചാനല്‍ അവതാരകയാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കിയത്. അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. പോലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നല്‍കിയിരുന്നു.പരാതി. മരട് പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.അതേ സമയം, താന്‍ അവതാരകയെ തെറിവിളിച്ചിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു.