27 April 2024 Saturday

ഭീകരവാദത്തോട് അസഹിഷ്ണുത തുടരും;നിലപാടിൽ മാറ്റമില്ല; യുഎന്നിൽ ഇന്ത്യ

ckmnews

ഭീകരവാദത്തോട് അസഹിഷ്ണുത തുടരും;നിലപാടിൽ മാറ്റമില്ല; യുഎന്നിൽ ഇന്ത്യ


ഭീകരവാദത്തോട് അസഹിഷ്ണുത എന്ന ഇന്ത്യന്‍ നയത്തിന് മാറ്റമില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഭീകരതയെ വെള്ളപൂശാനുള്ള  ഒരു ശ്രമത്തിനും അവര്‍ വീഴ്ത്തിയ രക്തക്കറ മായ്ക്കാനാവില്ലെന്നും വിദേശകാര്യമന്ത്രി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഭീകരതയ്ക്ക് പിന്തുണയേകുന്ന രാജ്യങ്ങള്‍ക്കെതിരായ യുഎന്‍ നീക്കങ്ങള്‍ക്ക് തടയിടുന്നവര്‍ സ്വന്തം നാശത്തിനാണ് വഴിതെളിക്കുന്നത്. ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള പരോക്ഷ സന്ദേശമായി ജയശങ്കര്‍ പറഞ്ഞു.