21 March 2023 Tuesday

കൊല്ലത്ത് യുവതി തൂങ്ങി മരിച്ചനിലയിൽ; കണ്ടത് വിദേശത്തുനിന്ന്‌ ഭർത്താവ് വീട്ടിലെത്തിയപ്പോൾ

ckmnews

കൊല്ലം: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ചടയമംഗലത്താണ് സംഭവം. അടൂർ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ള (24)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തുനിന്ന് ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്.


ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ലക്ഷ്മിയുടെ ഭർത്താവ് കുവൈത്തിൽനിന്ന് വീട്ടിലെത്തിയത്. വീട്ടിൽ ആളനക്കം ഉണ്ടായിരുന്നില്ല. വീടിനകത്തേക്ക് കയറിയപ്പോൾ കിടപ്പുമുറി അടച്ച നിലയിലാണ് കാണപ്പെട്ടത്. തുടർന്ന് മുറി തുറന്നപ്പോൾ ലക്ഷ്മി തൂങ്ങി മരിച്ച നിലയിലായിരുന്നു. യുവതിയുടെ അമ്മയെ അടക്കം വിളിച്ചു വരുത്തിയ ശേഷമാണ് മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ചത്.


സംഭവത്തിൽ ചടയമംഗലം പോലീസ് അന്വേഷണം നടത്തി വരികയാണ്.