27 April 2024 Saturday

അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ; ഒപ്പിട്ടത് വിവാദമില്ലാത്ത ബില്ലുകളിൽ

ckmnews

വിവാദമില്ലാത്ത അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയ ബില്ലുകളിലാണ് ഗവർണർ ഒപ്പിട്ടത്. ലോകായുക്ത, സർവകലാശാല നിയമഭേദഗതി ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ല. പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പാസാക്കിയത് 11 ബില്ലുകളാണ്. ഇന്ന് ഡല്‍ഹിക്ക് പോകുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഒക്ടോബര്‍ മൂന്നാം തീയതി മാത്രമെ സംസ്ഥാനത്ത് സംസ്ഥാനത്ത് മടങ്ങിയെത്തുകയുള്ളൂ.