26 April 2024 Friday

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി മലപ്പുറത്ത് നാല് പേർ പിടിയിൽ

ckmnews

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി


മലപ്പുറത്ത് നാല് പേർ പിടിയിൽ


മലപ്പുറം: മലപ്പുറത്തുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കടത്തി ക്കൊണ്ടുപോയി കൂട്ടബലാത്സഗത്തിന് ഇരയാക്കിയ കേസിൽ നാല്  പേർ അറസ്റ്റിൽ.പൂക്കോട്ടൂർ അറവങ്കര യിലുള്ള റൂമിൽ വെച്ചു പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതടി മജീദ്(52) പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ കൃഷ്ണൻ(54)പൂക്കോട്ടൂർ ചോലമുക്ക് സ്വദേശി കറുത്തേടത്ത് അഷറഫ് കെ പി(42) പൂക്കോട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവൻ @മാധവൻ(35) എന്നിവരെയാണ് മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.