08 May 2024 Wednesday

കൊല്ലം ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രയിനിടിച്ച് രണ്ട് പേർ മരിച്ചു

ckmnews

കൊല്ലം ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രയിനിടിച്ച് രണ്ട് പേർ മരിച്ചു. റെയിൽവേ ട്രാക്കിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിച്ച സ്ത്രീയും രക്ഷപ്പെടുത്താൻ ശ്രമിച്ച പഞ്ചായത്ത് മെമ്പറുമാണ് മരിച്ചത്കൊല്ലം കുന്നിക്കോട് സ്വദേശിനി സജീന സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ച പഞ്ചായത്ത് മെമ്പർ റഹീംകുട്ടിയുടെ കാൽ അറ്റുപോയിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇദ്ദേഹവും മരണത്തിന് കീഴടങ്ങുകയായിരുന്നു. വിളക്കുടി രണ്ടാം വാർഡ് മെമ്പറാണ് മരിച്ച റഹിംകുട്ടി