27 April 2024 Saturday

എൽഎസ്ഡി സ്റ്റാമ്പുകളും എംഡിഎംഎയും, ലഹരി ഗുളികകളും, മലപ്പുറത്ത് 22-കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്

ckmnews

മലപ്പുറം:  എം ഡിഎം എയുമായി യുവാവിനെ പൊലീസ് പിടികൂടി. ഉണ്ണിയാല്‍ പുതിയകടപ്പുറം സ്വദേശി മുസ്‌ലിയാര്‍ വീട്ടില്‍ ജംഷീറി (22) നെയാണ് താനൂര്‍ പൊലീസ് പിടികൂടിയത്. എല്‍ എസ് ഡി സ്റ്റാമ്പുകളും , എം ഡി എം എ യും ലഹരി ഗുളികകളും പിടികൂടി.


താനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ മാരായ ആര്‍ ഡി കൃഷ്ണ ലാല്‍, ഷൈലേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലേഷ്, പ്രശോഭ്, സി പി ഒ സജേഷ്, ഡാന്‍സഫ് ടീം  ജിനേഷ്, വിപിന്‍, അഭിമന്യു എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നായ എം ഡി എം എ സഹിതം തെയ്യാല ബൈപാസ് റോഡില്‍ നിന്നും ജംഷീറിനെ പിടികൂടിയത്. 


ഇടനിലക്കാരന്‍ വഴി കോയമ്പത്തൂര്‍ നിന്ന് എത്തിച്ച് വിതരണം ചെയ്യാനുള്ള നീക്കത്തിടെയാണ് പിടികൂടിയത്. തീരദേശ മേഖലയില്‍ മയക്കുമരുന്ന് വില്‍പ്പന  നടത്തുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍  ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  ലഹരി മരുന്ന് പിടികൂടുന്നതിനായി നടത്തുന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായി ജില്ല ലഹരി വിരുദ്ധ സേനയുടേയും, പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.