26 April 2024 Friday

കള്ളുഷാപ്പില്‍ കത്തിക്കുത്ത്, യുവാവ് മരിച്ചു, പ്രതി പിടിയില്‍

ckmnews

തൃശ്ശൂര്‍: തൃശ്ശൂരില്‍ കുത്തേറ്റ് യുവാവ് മരിച്ചു. ഒല്ലൂർ തൈക്കാട്ടുശ്ശേരി കള്ളുഷാപ്പിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് കത്തിക്കുത്ത് നടന്നത്. തൈക്കാട്ടുശ്ശേരി പൊന്തക്കൽ വീട്ടിൽ ജോബി (41) ആണ് മരിച്ചത്. വല്ലച്ചിറ സ്വദേശി രാഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.