26 April 2024 Friday

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് കൊല്ലത്ത്

ckmnews

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുമ്പോൾ അത്ര നല്ല വർത്തമാനം കേരളത്തെ കുറിച്ച് പറയാനില്ല. പോയ വർഷം മലയാള നാട്ടിലെ ആത്മഹത്യകൾ എണ്ണായിരത്തി അഞ്ഞൂറിൽ നിന്നും ഒമ്പതിനായിരത്തി അഞ്ഞൂറ്റി നാല്പത്തിയൊമ്പതായി വർധിച്ചു. പോയ വർഷവുമായി താരതമ്യപ്പെടുത്തുബോൾ പന്ത്രണ്ട് ശതമാനത്തിന്റെ കുതിച്ച് ചാട്ടം. നിരക്ക് ലക്ഷത്തിൽ ഇരുപത്തിനാലിൽ നിന്നും ഇരുപത്തിയാറ്‌ ദശാംശം ഒമ്പതായി ഉയർന്നു. ദേശീയ ശരാശരി ഉയർച്ച ദശാംശം ഏഴ്‌ മാത്രം. ദേശീയ ശരാശരിയിലെ വർധനവിനെക്കാൾ കേരളത്തിൽ നാലിരട്ടി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് കൊല്ലം നഗരത്തിലാണ്.കൊവിഡ് നാളുകളിൽ ആത്മഹത്യകൾ കൂടുന്നതായുള്ള സൂചനകൾ വന്നിരുന്നു. ഈ വൈറസ് വികൃതിയിൽ നൈരാശ്യം ബാധിച്ചവരും, ജീവിതത്തിലുള്ള പ്രത്യാശ പോയവരും വർധിച്ചുവെന്ന അനുമാനത്തിൽ എത്തേണ്ടി വരും. ഇപ്പോഴും ആ കാലഘട്ടത്തിന്റെ നോവുകൾ പേറുന്ന ഒത്തിരി പേരുണ്ട്. സാമ്പത്തികവും സാമൂഹികവുമായ നിരവധി മുറിവുകൾ ഇപ്പോഴും ബാക്കിയാണ്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ പ്രത്യാശ നൽകാം. ഉചിതമായ ഇടപെടലുകൾ നടത്താം.