26 April 2024 Friday

വാട്ടർ അതോറിറ്റി ഓഫീസിന് മുന്നില്‍ പരസ്യമായി കുളിച്ച് കൗൺസില‍റുടെ പ്രതിഷേധം

ckmnews

കൊല്ലം:  കൊല്ലത്ത് കുടിവെള്ളം ലഭ്യമാക്കാത്തതിനെതിരെ വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ച് നഗരസഭ കൗൺസില‍ർ. പുനലൂരിലെ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് കുടത്തിൽ വെള്ളവുമായെത്തി പരസ്യമായി കുളിച്ചായിരുന്നു പ്രതിഷേധം. 


കുടിവെള്ള പ്രശ്നം ഉടൻ പരിഹരിക്കാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് കൗണ്‍സില‍ർ സമരം അവസാനിപ്പിച്ചത്. പുനലൂര്‍ നഗരസഭയിലെ പത്തേക്കർ വാര്‍ഡിന്റെ കൗണ്‍സിലറാണ് ഷൈൻ ബാബു. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിട്ട് നാളേറെയായി. നൂറോളം കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്.