26 April 2024 Friday

പെരിന്തല്‍മണ്ണയില്‍ കഞ്ചാവ് വേട്ട, അതിഥി തൊഴിലാളികള്‍ പിടിയില്‍

ckmnews

പെരിന്തല്‍മണ്ണ:  മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട. പെരിന്തല്‍മണ്ണ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഏക്സൈസ് സംഘം നടത്തിയ  ഓണം സ്‌പെഷ്യല്‍ ഡ്രൈവിലാണ് കഞ്ചാവുമായി അതിഥി തൊഴിലാളികളെ പിടികൂടിയത്.  അഞ്ച് കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ അതിവാര്‍ ഷേഖ്, ബലിയാറ, സൗത്ത് 24 പര്‍ഗാനാസ്, വെസ്റ്റ് ബംഗാള്‍, (31), ഫുള്‍ ഷാദ് ഷേഖ്, രാജ്ഭട്ടി, ബര്‍ദ്വാന്‍ ഡിസ്ട്രിക്ട്, വെസ്റ്റ് ബംഗാള്‍ (43) എന്നിവരാണ് പിടിയിലായത്. 


അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും സ്‌കൂള്‍ കോളേജ് കൗമാരക്കാര്‍ക്ക് ഇടയിലും വ്യാപകമായ രീതിയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘങ്ങളെ കുറിച്ച് പെരിന്തല്‍മണ്ണ എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പെരിന്തല്‍മണ്ണ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. ശ്രീധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആഴ്ചകള്‍ നീണ്ട അന്വേഷണത്തില്‍ ആണ് തന്ത്രപരമായി പ്രതികളെ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍, യുപി, ബീഹാര്‍, ഒറീസ എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ മുഖേന വലിയ അളവില്‍ കഞ്ചാവ് കേരളത്തില്‍ എത്തിച്ച് 100 രൂപ മുതല്‍ 1000 രൂപ വരെയുള്ള ചെറുപൊതികളിലാക്കി  വിദ്യാര്‍ത്ഥികളെ വരെ വലയിലാക്കി വില്‍പ്പന നടത്തുന്ന പെരിന്തല്‍മണ്ണ നഗരത്തിലെ മാഫിയ സംഘങ്ങളിലെ പ്രധാനികളാണ് പിടിയിലായവര്‍.