27 April 2024 Saturday

കയ്യടി നേടി ബേസിൽ ജോസഫ്; പാൽതു ജാൻവർ പ്രേക്ഷക പ്രതികരണം

ckmnews

കയ്യടി നേടി ബേസിൽ ജോസഫ്; പാൽതു ജാൻവർ പ്രേക്ഷക പ്രതികരണം


ഓണക്കാല റിലീസുകള്‍ക്ക് തുടക്കമിട്ടുകൊണ്ട് ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാല്‍തു ജാന്‍വര്‍ തിയറ്ററുകളിൽ. സിനിമയുടെ ആദ്യ ഷോ കഴിഞ്ഞപ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  നവാഗതനായ സംഗീത് പി. രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്നാണ്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‍കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. 



അമല്‍ നീരദിനും മിഥുന്‍ മാനുവല്‍ തോമസിനുമൊപ്പം പ്രവര്‍ത്തിച്ച പരിചയവുമായാണ് സംഗീത് പി. രാജന്‍ ആദ്യ ചിത്രവുമായി എത്തുന്നത്. ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.