27 April 2024 Saturday

നാല് വയസുകാരന്റെ കാൽ സ്റ്റൌവിൽവെച്ച് പൊള്ളിച്ചു, അമ്മയും ആൺസുഹൃത്തും പിടിയിൽ

ckmnews

പാലക്കാട് : പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി ബാലന് ക്രൂരമർദ്ദനം. സ്വന്തം അമ്മയും അമ്മയുടെ സുഹൃത്തുമാണ് നാലുവയസുകാരനെ മർദ്ദിച്ചത്. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമ്മയെയും, അമ്മയുടെ സുഹൃത്ത് ഉണ്ണികൃഷ്ണനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി കോട്ടത്തറ ട്രൈബ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.