27 April 2024 Saturday

പേവിഷ വാക്സിൻ: സംസ്ഥാനത്ത് ആവശ്യം മൂന്നിരട്ടി കൂടി

ckmnews

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ​പേ​വി​ഷ ബാ​ധ​ക്കെ​തി​രാ​യ വാ​ക്സി​ന്​ ക​ടു​ത്ത ക്ഷാ​മം. പ്ര​തി​വ​ർ​ഷം 65,000ത്തോ​ളം വ​യ​ൽ വാ​ക്സി​ൻ ചെ​ല​വാ​യി​രു​ന്ന സ്ഥാ​ന​ത്ത്​ ആ​വ​ശ്യ​ക​ത മൂ​ന്നി​ര​ട്ടി​യോ​ളം വ​ർ​ധി​ച്ച്​ 1.75 ല​ക്ഷ​മാ​യി. ക്ഷാ​മ​ത്തെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ​മാ​സം ത​മി​ഴ്​​നാ​ട്ടി​ൽ നി​ന്നെ​ത്തി​ച്ച 5000 വ​യ​ൽ വാ​ക്സി​ൻ ഒ​രാ​ഴ്ച​കൊ​ണ്ടാ​ണ്​ തീ​ർ​ന്ന​ത്. ഒ​രു​വ​ർ​ഷം ര​ണ്ട്​ ല​ക്ഷ​ത്തി​ല​ധി​കം​ വാ​ക്സി​ൻ കേ​ര​ള​ത്തി​ൽ ചെ​ല​വാ​കു​ന്നു.ക്ഷാ​മം ക​ണ​ക്കി​ലെ​ടു​ത്ത്​ കേ​ന്ദ്ര മ​രു​ന്ന്​ പ​രി​ശോ​ധ​ന ല​ബോ​റ​ട്ട​റി​യു​ടെ (സി.​ഡി.​എ​ൽ) അ​ന്തി​മ റി​പ്പോ​ർ​ട്ടി​ല്ലാ​തെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച ഇ​ക്വി​ൻ ആ​ന്റി റാ​ബീ​സ് ഇ​മ്യൂ​ണോ ഗ്ലോ​ബു​ലി​ൻ വാ​ക്സി​ന്റെ ആ​ദ്യ​പ​കു​തി വി​ത​ര​ണം തു​ട​ങ്ങി. 25,000 വ​യ​ൽ വാ​ക്സി​നാ​ണ്​ ഇ​പ്പോ​ൾ എ​ത്തി​യ​ത്. 50,500 വ​യ​ലി​നാ​ണ്​ ഓ​ർ​ഡ​ർ ന​ൽ​കി​യ​ത്. ഫ​ല​പ്രാ​പ്തി പൂ​ർ​ണ​മാ​യും പ​രി​ശോ​ധി​ച്ച്​ ബോ​ധ്യ​പ്പെ​ടാ​ത്ത വാ​ക്സി​ൻ വി​ത​ര​ണം ദോ​ഷ​ഫ​ല​ങ്ങ​ൾ സൃ​ഷ്ടി​ച്ചേ​ക്കു​മെ​ന്ന സം​ശ​യ​ങ്ങ​ൾ​ക്കി​ട​യി​ലും ടെ​ൻ​ഡ​ർ വ്യ​വ​സ്ഥ​ക​ളി​ൽ​പോ​ലും ഇ​ള​വ്​ ന​ൽ​കി​യാ​ണ്​ കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് കോ​ർ​പ​റേ​ഷ​ൻ (കെ.​എം.​എ​സ്‌.​സി.​എ​ൽ) വാ​ക്സി​ൻ എ​ത്തി​ച്ച​ത്.പൂ​ർ​ണ​മാ​യും ഗു​ണ​മേ​ന്മ​യു​ള്ള വാ​ക്സി​നാ​ണ്​ വാ​ങ്ങു​ന്ന​ത്. സി.​ഡി.​എ​ൽ പ​രി​ശോ​ധ​ന കൂ​ടി പൂ​ർ​ത്തി​യാ​ക​ണ​മെ​ങ്കി​ൽ 90 ദി​വ​സം​കൂ​ടി കാ​ത്തി​രി​ക്ക​ണം. സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ല​ട​ക്കം സി.​ഡി.​എ​ൽ റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്തി​രി​ക്കാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഹൈ​ദ​രാ​ബാ​ദ്​ ക​മ്പ​നി​യി​ൽ​നി​ന്നാ​ണ്​​ വാ​ക്സി​ൻ വാ​ങ്ങി​യ​ത്. ര​ണ്ട്​ ല​ക്ഷ​ത്തോ​ളം വാ​ക്സി​നാ​യി ചെ​ല​വാ​ക്കു​ന്ന​ത്​ കോ​ടി​ക​ളാ​ണ്. പേ​വി​ഷ ബാ​ധ​ക്കെ​തി​രെ വാ​ക്സി​നെ​ടു​ത്തി​ട്ടും രോ​ഗ​ബാ​ധ​യും മ​ര​ണ​ങ്ങ​ളും സം​സ്ഥാ​ന​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​തി​നെ തു​ട​ർ​ന്ന്​ ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച്​ വി​വാ​ദ​മു​യ​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്​​ച​ക്കി​ടെ നാ​ല്​ പേ​രാ​ണ്​ പേ ​പി​ടി​ച്ച്​ മ​രി​ച്ച​ത്. ഈ ​വി​വാ​ദം അ​ട​ങ്ങും​മു​മ്പാ​ണ്​ കെ.​എം.​എ​സ്.​സി.​എ​ൽ വാ​ക്സി​ൻ എ​ത്തി​ച്ച​ത്. വാ​ക്സി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തി​ൽ സം​ശ​യ​മി​ല്ലെ​ന്നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പും വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.