26 April 2024 Friday

കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് കൊന്ന് രണ്ട് വയസുകാരി

ckmnews

കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് കൊന്ന് രണ്ട് വയസുകാരി. തുർക്കിയിലെ ബിൻഗോളിൽ താമസിക്കുന്ന കുഞ്ഞാണ് പാമ്പിനെ കടിച്ചുകൊന്നത്. ഈ മാസം 10നായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിൻ്റെ ചുണ്ടിലാണ് പാമ്പ് കടിച്ചത്. എന്നാൽ തിരിച്ചുകടിച്ച രണ്ട് വയസുകാരി പാമ്പിനെ കൊല്ലുകയായിരുന്നു.20 ഇഞ്ചോളം നീളമുള്ള പാമ്പിനെ കുഞ്ഞ് കടിച്ചുപിടിച്ചിരിക്കുന്നത് കണ്ട ആളുകൾ ഭയന്നു. താമസിയാതെ വിവരം കുഞ്ഞിൻ്റെ പിതാവ് മെഹ്മെത് എർകൻ അറിഞ്ഞു. ആ സമയത്ത് അദ്ദേഹം ജോലി സ്ഥലത്തായിരുന്നു. “അവളെ അല്ലാഹു ആണ് സംരക്ഷിച്ചത്. കുഞ്ഞിൻ്റെ കയ്യിൽ പാമ്പുണ്ടെന്ന് അയൽക്കാർ വിളിച്ചുപറയുകയായിരുന്നു. അവൾ അതുമായി കളിക്കുകയായിരുന്നു. അപ്പോഴാണ് പാമ്പ് കടിച്ചത്. അപ്പോൾ അവൾ തിരിച്ചുകടിച്ചു.”- പിതാവ് പറഞ്ഞു.