27 April 2024 Saturday

പെരിയാര്‍ പ്രതിമ തകര്‍ക്കാൻ ആഹ്വാനം; തമിഴ് സ്റ്റണ്ട് കൊറിയോഗ്രാഫര്‍ അറസ്റ്റിൽ

ckmnews

ചെന്നൈ : തമിഴ് സിനിമാ കൊറിയോഗ്രാഫര്‍ കനൽ കണ്ണൻ അറസ്റ്റിൽ. പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമ തകര്‍ക്കാൻ ആഹ്വാനം ചെയ്തെന്ന തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം നേതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. ഹിന്ദു മുന്നണിയുടെ ആര്‍ട്ട് ആന്റ് കൾച്ചര്‍ വിഭാഗത്തിന്റെ പ്രസിഡന്റാണ് കനൽ കണ്ണൻ. ശ്രീരംഗത്തെ ശ്രീരംഗനാഥ ക്ഷേത്രത്തിന് പുറത്തുള്ള പെരിയാര്‍ പ്രതിമ തകര്‍ക്കാനാണ് ഈ അടുത്ത് നടത്തിയ പ്രസംഗത്തിൽ കനൽ കണ്ണൻ ആഹ്വാനം ചെയ്തത്. 


ഒരു ലക്ഷത്തോളം ഹിന്ദു വിശ്വാസികൾ ആണ് ശ്രീരംഗനാഥര്‍ ക്ഷേത്രത്തിൽ ആരാധനയ്ക്കായി എത്തുന്നത്. എന്നാൽ ക്ഷേത്രത്തിന് എതിര്‍വശത്തായി ദൈവം ഇല്ലെന്ന് പറഞ്ഞയാളുടെ പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത് - കനൽ കണ്ണൻ പ്രസംഗത്തിൽ പറഞ്ഞു. ദ്രാവിഡര്‍ കഴകം സ്ഥാപകനായ പെരിയാറിന്റെ വെങ്കല പ്രതിമ 2006ലാണ് ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചത്.