09 May 2024 Thursday

'കഠിനാധ്വാനിയായ ചെറുപ്പക്കാരന്റെ പക്വതയുള്ള മറുപടി': മുഹമ്മദ് റിയാസിനെ പ്രശംസിച്ച് നിർമ്മാതാവ്

ckmnews

കുഞ്ചാക്കോ ബോബൻ ചിത്രം 'ന്നാ താന്‍ കേസ്‌ കൊട്'ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണത്തെ അഭിനന്ദിച്ച് നിർമാതാവ് സന്തോഷ് ടി. കുരുവിള. ഒരുവരി പോലും എടുത്ത് മാറ്റാനോ വിയോജിക്കാനോ ഇല്ലാത്ത വിധം വളരെ മനോഹരമായ മറുപടിയാണ് റിയാസ് നൽകിയതെന്ന് സന്തോഷ് ഫേസ്ബുക്കിൽ കുറിക്കുന്നു. 


സ്വന്തം കുടുംബത്തിന് നേരെ പോലും അതിര് കടന്ന, കണക്കില്ലാത്ത ആക്രോശങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന, ഇപ്പോഴും അതനുഭവിച്ചു കൊണ്ടിരിക്കുന്ന കഠിനാധ്വാനിയായ ചെറുപ്പക്കാരന്റെ വളരെ പക്വതയുള്ള മറുപടി. വിമർശനങ്ങളെ കേൾക്കാൻ അസഹിഷ്ണുത ഇല്ലാത്ത സംവിധാനമാകണം കമ്മ്യൂണിസം. റിയാസ് ആ വാചകത്തെ,  പദവിയെ ഇന്നോളം അന്വർത്ഥമാക്കിയ നേതാവാണെന്ന് സന്തോഷ് ടി കുരുവിള കുറിക്കുന്നു.