09 May 2024 Thursday

അവയവ മാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം; ആശുപത്രിയ്ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

ckmnews

തിരുവനന്തപുരം മെഡിക്കൽ കോളജിൽ അവയവ മാറ്റത്തിനിടെ രോഗി മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. നെഫ്രോളജി വകുപ്പ് മേധാവി ചുമതലകളിൽ വീഴ്ച വരുത്തിയതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. വീഴ്ച വരുത്തിയവർക്കെതിരെ അച്ചടക്ക നടപടിയ്ക്ക് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പിന് കൈമാറി.