27 April 2024 Saturday

കോമൺവെൽത്ത് :ലോങ്ജംപിൽ ശ്രീശങ്കറിനു വെള്ളി; പാരാ പവർലിഫ്റ്റിങ്ങിൽ സുധീറിന് സ്വർണം

ckmnews

കോമൺവെൽത്ത് :ലോങ്ജംപിൽ ശ്രീശങ്കറിനു വെള്ളി; പാരാ പവർലിഫ്റ്റിങ്ങിൽ സുധീറിന് സ്വർണം


ബർമിങ്ങാം:കോമൺവെൽത്ത്് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം. പാരാ പവർലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ സുധീറാണ് സ്വർണം സ്വന്തമാക്കിയത്. മെഡൽ നിരാശ നിറഞ്ഞ ആദ്യ 4 അവസരങ്ങൾക്കുശേഷം ഒരൊറ്റച്ചാട്ടത്തിലൂടെ എം. ശ്രീശങ്കർ ഇന്ത്യൻ കായിക പ്രേമികളുടെ പ്രതീക്ഷ കാത്തു. കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ്ജംപ് ഫൈനലിലെ അഞ്ചാം ഊഴത്തിൽ 8.08 മീറ്റർ‌ പിന്നിട്ട മലയാളി താരം എം.ശ്രീശങ്കറിനു വെള്ളിമെഡൽ. ഒപ്പം കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ പുരുഷ ലോങ്ജംപിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും.


സ്വർണം നേടിയ ബഹാമാസിന്റെ ലാക്വാൻ നയിനും 8.08 മീറ്റർ ദൂരം മാത്രമാണ് ചാടിയത്. പക്ഷേ ശ്രീശങ്കറിനെക്കാൾ കുറഞ്ഞ അവസരത്തിൽ ഈ ദൂരം മറികടന്നതിനാൽ സ്വർണം നേടി. ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻ വൂറെൻ വെങ്കലം (8.06 മീറ്റർ) നേടി. ഫൈനലിൽ മത്സരിച്ച മറ്റൊരു മലയാളി അത്‌ലീറ്റ് വൈ. മുഹമ്മദ് അനീസ് 7.97 മീറ്റർ ചാടി 5–ാം സ്ഥാനത്തെത്തി.