26 April 2024 Friday

സിനിമ സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു

ckmnews

സിനിമ സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു


കോഴിക്കോട്: സിനിമ സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. 59 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണ്. ഏറെക്കാലമായി കൊടുവള്ളി മാനിപുരത്തിന് സമീപം കളരാന്തിരി കുറ്റൂരു ചാലിലായിരുന്നു താമസം. ഭാര്യ: സിന്ധു, മകൻ: ബിഷാൽ സംസ്കാരം ഇന്ന് തന്നെ നടക്കും.