26 April 2024 Friday

മാതൃഭൂമി ലേഖകന്‍ ഫൈസല്‍ പറവന്നൂര്‍ അന്തരിച്ചു

ckmnews

മാതൃഭൂമി ലേഖകന്‍ ഫൈസല്‍ പറവന്നൂര്‍ അന്തരിച്ചു


കൽപ്പകഞ്ചേരി: മാതൃഭൂമി കൽപ്പകഞ്ചേരി ലേഖകൻ ഫൈസൽ പറവന്നൂർ (44) അന്തരിച്ചു.കിഴക്കേപ്പാറ പരേതനായ ആയപ്പള്ളി ഉമ്മറിന്റെ മകനാണ്. കൽപകഞ്ചേരി പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ്, കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ്,പാറക്കൽ എനർജി കെയർ പാലിയേറ്റീവ് കമ്മറ്റിയംഗം, കടുങ്ങാത്തുകുണ്ട് രചന സഹൃദയ വേദി ജോ. സെക്രട്ടറി,

കിഴക്കേപ്പാറ ക്ലാസിക് സാംസ്കാരിക നിലയം പ്രസിഡന്റ്, ആയപ്പള്ളി തറവാട് കുടുംബ കൂട്ടായ്മ ജോ.സെക്രട്ടറി, തിരൂർ ലൈവ് ഓൺലൈൻ ചാനൽ ചെയർമാൻ, കൽപകഞ്ചേരി

ജി.വി.എച്ച്.എസ്.എസ് OSA ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു