08 May 2024 Wednesday

പെരിയമ്പലത്ത് സ്വകാര്യ ബസിനു പിന്നിൽ ചരക്കുലോറി ഇടിച്ച് 13 പേർക്ക് പരുക്ക്

ckmnews

തൃശൂർ പുന്നയൂർക്കുളം പെരിയമ്പലത്ത് സ്വകാര്യ ബസിനു പിന്നിൽ ചരക്കുലോറി ഇടിച്ച് 13 പേർക്ക് പരുക്ക്. ചിലരുടെ പരുക്ക് സാരമാണ്. ചാവക്കാട് നിന്നും പൊന്നാനിയിലേക്ക് പോയ ബസിനു പിന്നിലാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ പിൻഭാഗം തകർന്നു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം.


പെരിയമ്പലം ബസ് സ്റ്റോപ്പിൽ ആളുകളെ കയറ്റാൻ നിർത്തിയിട്ടിരിക്കുകയായിരുന്നു ബസ്. ഇതിനു പിന്നിൽ ചരക്കുലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് അല്പ ദൂരം മുന്നോട്ടുപോയി. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.