26 April 2024 Friday

മിഗ് 21 വിമാനം രാജസ്ഥാനില്‍ തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാർ മരിച്ചു

ckmnews

ജയ്പുർ: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം രാജസ്ഥാനിൽ തകർന്ന് വീണ് രണ്ടു പൈലറ്റുമാർ‌ മരിച്ചു. ബാർമറിന് സമീപമാണ് അപകടം സംഭവിച്ചത്. മിഗ്-21 യുദ്ധവിമാനമാണ് തകർന്നത്. ഉത്തർലായ് വ്യോമതാവളത്തിൽനിന്നും പരിശീലന പറക്കൽ നടത്തുന്നതിനിടെയാണ് ബാർമറിൽ വിമാനം അപകടത്തില്‍പ്പെട്ടത്

അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിന്റെ ഭാഗങ്ങളിലും പ്രദേശത്തും തീപടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. പുറത്തുവിട്ടിട്ടുണ്ട്.