27 April 2024 Saturday

പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി

ckmnews

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്തു . ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് തൂങ്ങിമരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. പടക്ക നിർമാണശാലയിൽ ജോലിചെയ്യുന്ന കണ്ണൻ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളിൽ മരിച്ചത്. രണ്ടാഴ്ചക്കിടെ ഉണ്ടാകുന്ന നാലാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യയാണിത്. കള്ളക്കുറിച്ചിക്കും തിരുവള്ളൂരിനും കടലൂരിനും ശേഷമാണ് അയ്യംപെട്ടിയില്‍ നിന്നുള്ള ഈ  സങ്കടവാർത്ത. രണ്ടാഴ്ചക്കിടെ നാലാമത്തേതും 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് രണ്ടാമത്തേയും സംഭവമാണിത്.