09 May 2024 Thursday

ഒരു പുതിയ തുടക്കം! മഞ്ഞപ്പടയ്‌ക്ക് ഇനി വനിതാ ടീമും; പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ckmnews

കൊച്ചി: ഐഎസ്എല്ലില്‍ കേരളത്തിന്‍റെ അഭിമാനമായ കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി വനിതാ ടീമും. ഫുട്ബോള്‍ എല്ലാവരുടേതുമാണ് എന്ന സന്ദേശത്തോടെയാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി കെബിഎഫ്‌സി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. രാഷ്‌ട്രീയ-സാമൂഹിക-കായിക രംഗത്ത് കേരളത്തിലെ വനിതാ മുന്നേറ്റത്തിന്‍റെ ചരിത്രം വിശദമാക്കുന്ന വീഡിയോയും പ്രഖ്യാപനത്തിന് ഒപ്പമുണ്ട്. ഐലീഗ് ചാമ്പ്യന്‍മാരും കേരളത്തിലെ മറ്റൊരു സുപ്രധാന ഫുട്ബോള്‍ ക്ലബുമായ ഗോകുലം കേരള എഫ്‌സിക്ക് നിലവില്‍ വനിതാ ടീമുണ്ട്.