26 April 2024 Friday

പട്ടാമ്പിയിലെ രേഷ്മയുടെ മരണത്തിൽ ദുരൂഹത; മൊബൈൽ ഫോൺ വിശദമായ പരിശോധനക്ക്

ckmnews

പാലക്കാട്: പട്ടാമ്പി പാലത്തിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു. കൊപ്പം ആമയൂർ സ്വദേശി രേഷ്മയുടെ  മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. രേഷ്മ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം തിരയുകയാണ് കൊപ്പം പൊലീസ്. ഭാരതപ്പുഴയിലേക്ക് ചാടുന്നതിന് മുൻപ് പട്ടാമ്പി പാലത്തിനരികെ രേഷ്മ ഉപേക്ഷിച്ച ബാഗിൽ നിന്ന് കിട്ടിയ ഫോണിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.