26 April 2024 Friday

കുളത്തിൽ വീണ മകളെ രക്ഷിക്കാനുള്ള ശ്രമം; മാതാവ് മുങ്ങിമരിച്ചു..

ckmnews

കുളത്തിൽ വീണ മകളെ രക്ഷിക്കുന്നതിനിടെ മാതാവ് മുങ്ങി മരിച്ചു. തിരൂരങ്ങാടി കോഴിച്ചിന പൂവൻചിന പുതുശ്ശേരി പറമ്പിൽ അബ്ദുൽ ഷരീഫിന്റെ ഭാര്യ സാബിറ (34) യാണു മരിച്ചത്.

കോഴിച്ചെന മഞ്ഞിലാസ് പടിയിലെ സാബിറയുടെ വീടിന് സമീപത്തെ കുളത്തിലാണ്ണ് അപകടം. കുട്ടികളോടൊപ്പം കുളിക്കാൻ എത്തിയതായിരുന്നു സാബിറ. ഇതിനിടെ മകൾ ഫാത്തിമ നജ (15) കുളത്തിൽ മുങ്ങിത്താഴ്ന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ സാബിറ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. ഉടനെ കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.