26 April 2024 Friday

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ നിർത്തിയിട്ട കാറിലിടിച്ച് വിദ്യാർത്ഥി മരിച്ചു

ckmnews

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ നിർത്തിയിട്ട കാറിലിടിച്ച് വിദ്യാർത്ഥി മരിച്ചു


ചെർപ്പുളശ്ശേരി (പാലക്കാട്): നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ നിർത്തിയിട്ട കാറിലിടിച്ച് ബൈക്ക് യാത്രികനായ പ്ലസ് ടു വിദ്യാർഥി മരിച്ചു.നെല്ലായ പട്ടിശ്ശേരി കുരുത്തിക്കുഴിവീട്ടിൽ അബ്ദുറഹിമാന്റെ (ബാബു) മകൻ ഹനാൻ (18)ആണ് മരിച്ചത്.തൃക്കടീരി പി.ടി.എം. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ്. ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്രധാനകവാടത്തിന്റെ മുന്നിൽ ചൊവ്വാഴ്ച വൈകീട്ട് 4.15-ഓടെയാണ് അപകടം.ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന്  പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം നെല്ലായയിലേക്ക് കൊണ്ടുവരും.വിദ്യാർഥി മരിച്ചതിനെ തുടർന്ന് തൃക്കടീരി ഹനാൻ പി.ടി.എം.ഹയർ സെക്കൻഡറി സ്‌കൂളിന് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. മാതാവ്: റംലത്ത്.സഹോദരിമാർ: റൈഹാനത്ത്, ഹന്നത്ത്.