09 May 2024 Thursday

വ്യാപക മഴ തുടരുന്നു 11 ജില്ലയിൽ ഇന്ന്‌ മഞ്ഞ അലർട്ട്‌: ക്യാമ്പുകള്‍ക്ക്‌ 3071 കെട്ടിടം സംസ്ഥാനം സുസജ്ജം

ckmnews

വ്യാപക മഴ തുടരുന്നു 11 ജില്ലയിൽ ഇന്ന്‌ മഞ്ഞ അലർട്ട്‌: ക്യാമ്പുകള്‍ക്ക്‌ 3071 കെട്ടിടം സംസ്ഥാനം സുസജ്ജം


തിരുവനന്തപുരം  :സംസ്ഥാനത്ത്‌ ഞായർ വരെ വ്യാപക മഴ തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. വടക്കൻ ജില്ലകളിലാണ്‌ കൂടുതൽ സാധ്യത. കാസർകോട്‌, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കാലവർഷക്കാറ്റ് വരും ദിവസങ്ങളിലും ശക്തമായി തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ ശനിയാഴ്‌ച മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. കേരളം, ലക്ഷദ്വീപ്‌ തീരങ്ങളിൽ ഞായർ വരെയും കർണാടക തീരത്ത്‌ ചൊവ്വ വരെയും മീൻപിടിത്തത്തിന്‌ പോകരുത്‌. 3.4 മീറ്റർവരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. 53 ശതമാനം 
അധിക മഴ സംസ്ഥാനത്ത്‌ വെള്ളിയാഴ്‌ചവരെ സാധാരണയെക്കാൾ 53 ശതമാനം അധിക മഴ ലഭിച്ചു. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ അധിക മഴ ലഭിച്ചു. കാസർകോട്ടാണ്‌ കൂടുതൽ മഴ (6.6 മി.മീ). സാധാരണയെക്കാൾ 139 ശതമാനം അധികം. കണ്ണൂരിൽ 80 ശതമാനവും വയനാട്ടിൽ 47 ശതമാനവും അധിക മഴ പെയ്‌തു. ക്യാമ്പുകള്‍ക്ക്‌ 3071 കെട്ടിടം ; സംസ്ഥാനം സുസജ്ജം മഴക്കെടുതി നേരിടാൻ സംസ്ഥാനം പൂർണ സജ്ജമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. തയ്യാറെടുപ്പുകൾ വിലയിരുത്താൻ കലക്ടർമാരുടെ ഓൺലൈൻ യോഗം ചേർന്നു. പുനരധിവാസ ക്യാമ്പുകൾക്കായി 3071 കെട്ടിടം കണ്ടെത്തി. നാല് ലക്ഷത്തിലധികം പേർക്ക് താമസിക്കാനാകും. നിലവിൽ അഞ്ചു ക്യാമ്പിലായി 69 പേരുണ്ട്. ജില്ലാ, താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. അടിയന്തര പ്രവർത്തനത്തിന്‌ വില്ലേജ് ഓഫീസർമാർക്ക് 25,000 രൂപ മുൻകൂർ നൽകും. മരം മുറിയുമായി ബന്ധപ്പെട്ട അപേക്ഷകളിൽ അടിയന്തര നടപടിയെടുക്കും. പുഴകളിലെ നീരൊഴുക്ക് സുഗമമാക്കൽ പുരോഗമിക്കുന്നു. ജില്ലാ, താലൂക്ക് തലത്തിൽ ദ്രുതകർമ സേനയെ പുതുക്കി നിശ്ചയിച്ചു. പ്ലാന്റേഷൻ മേഖലയിൽ പ്രത്യേക ശ്രദ്ധ നൽകും.